വ്യക്തി സ്വകാര്യത ലംഘനം: കമ്പനിക്കെതിരെ നിയമ നടപടി
ദോഹ: ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ (NCSA) പേഴ്സണൽ ഡാറ്റ പ്രൈവസി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഖത്തറിൽ വ്യാപാര-സർവീസ് മേഖലയിലെ ഒരു കമ്പനിക്കെതിരെ 2025-ലെ നിർബന്ധിത ഉത്തരവ് നമ്പർ (2) പുറപ്പെടുവിച്ചു. ഏജൻസിയുടെ പ്രത്യേക ടീമുകൾ കണ്ടെത്തിയ വ്യക്തിഗത ഡാറ്റ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി.
2016-ലെ വ്യക്തിഗത ഡാറ്റാ പ്രൈവസി സംരക്ഷണ നിയമത്തിലെ നിയമം നമ്പർ 13) (ആർട്ടിക്കിൾ 8, ക്ലോസ്സ് 3), (ആർട്ടിക്കിൾ 13) (ആർട്ടിക്കിൾ 14) തുടങ്ങിയ വകുപ്പുകൾ കമ്പനി ലംഘിച്ചതായി വിശദമായ അന്വേഷണത്തിൽതെളിഞ്ഞു. വ്യക്തിഗത ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ആവശ്യമായ അഡ്മിനിസ്ട്രേറ്റീവ്, സാങ്കേതിക, സാമ്പത്തിക മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് പ്രധാന കാരണം.
തുടർന്ന്, കമ്പനി നിലവിലുള്ള സംവിധാനങ്ങൾ പുനഃപരിശോധിക്കാനും, ആവശ്യമായ പുതുക്കലുകൾ നടപ്പിലാക്കാനും, ഡാറ്റാ പ്രൈവസി ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്ന് NCSA അറിയിച്ചു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)