സദാചാര വിരുദ്ധത: ഖത്തറിൽ നാല് മസാജ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിച്ചു
പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനും രാജ്യത്തെ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതിനും നാല് ഹെൽത്ത് ക്ലബ്ബുകൾ (മസാജ് സെന്ററുകൾ) ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം ബുധനാഴ്ച നിയമലംഘനങ്ങൾ ചുമത്തി.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (2) പ്രകാരമാണ് നടപടി.
വയലേഷൻ റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനാ കാമ്പെയ്നുകൾ തുടരുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ വാണിജ്യ അന്തരീക്ഷം നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)