ഖത്തറിലേക്ക് മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താനുള്ള ശ്രമിച്ചു; ഒരാള്‍ പിടിയില്‍
ദോഹ: ഖത്തറിലേക്ക് മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ കടത്താന്‍ ശ്രമിച്ച ഒരാള്‍ അബു സംറ അതിര്‍ത്തിയില്‍ പിടിയിലായി. അബു സംറ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ 300 മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ ഖത്തര്‍ കസ്റ്റംസ് കണ്ടെടുത്തു.
ഇന്ന്, 2025 ഓഗസ്റ്റ് 7 നാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കസ്റ്റംസ് അധികൃതര്‍ പങ്കുവെച്ചു. 15 പെട്ടി വെടിയുണ്ടകളാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്. അതില്‍ ആകെ 300 മെഷീന്‍ ഗണ്‍ വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. എകെ 47 റൈഫിള്‍ വെടിയുണ്ടകളാണ് പിടികൂടിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധയില്‍ ഡ്രൈവര്‍ സീറ്റിനും മുന്‍ യാത്രക്കാരന്റെ സീറ്റിനും ഇടയിലുള്ള കാറിന്റെ സെന്‍ട്രല്‍ സ്റ്റോറേജ് യൂണിറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അനധികൃത വെടിയുണ്ടകള്‍ കണ്ടെത്തിയത്. കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സമര്‍ത്ഥമായി ഒളിപ്പിച്ചായിരുന്നു വസ്തുക്കള്‍ ഉണ്ടായിരുന്നത്.
അന്വേഷണം പുരോഗമിക്കുകയാണ്. അതിനാല്‍ പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)