Posted By user Posted On

ഗസയ്ക്ക് സഹായം: കത്താറ, ഓള്‍ഡ് ദോഹ പോര്‍ട്ടിലെ റസ്‌റ്റോറന്റുകള്‍ വരുമാനത്തിന്റെ വിഹിതം നല്‍കും

ദോഹ: ഗസയ്ക്ക് സഹായമേകാന്‍ ഖത്തറിലെ ഭക്ഷണശാലകളും. കത്താറ, ഓള്‍ഡ് ദോഹ പോര്‍ട്ട് എന്നിവിടങ്ങളിലെ ഭക്ഷണശാലകള്‍ വരുമാനത്തിന്റെ വിഹിതം ഗസയ്ക്ക് സഹായമായി നല്‍കും.

ഇന്ന്, ഓഗസ്റ്റ് 7 മുതല്‍ 9 വരെ (വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച) വരെയുള്ള മൂന്ന് ദിവസത്തെ വരുമാനം നീക്കിവയ്ക്കുമെന്നാണ് പ്രഖ്യാപനം. ഈ ദിവസങ്ങളിലെ മുഴുവന്‍ വരുമാനവും ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനായി നല്‍കും. ‘We Stand With Gaza’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് തീരുമാനം.

ഗസ മുനമ്പിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ അടിയന്തര ആവശ്യങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ചാരിറ്റി ആരംഭിച്ച We Stand With Gaza എന്ന കാമ്പയിന്റെ ഭാഗമായാണ് വരുമാനം നല്‍കുന്നത്. 5,50,000 ആളുകളിലേക്ക് എത്തിച്ചേരുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version