Posted By user Posted On

ഖത്തറിലെ കോർണിഷ്‌സ്ട്രീറ്റിലെ 2 ലെയിനുകൾ വീണ്ടും അടച്ചിടും

കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയ്നുകൾ ഈ വാരാന്ത്യത്തിൽ വീണ്ടും താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ബുധനാഴ്ച അറിയിച്ചു. 

ഷെറാട്ടൺ ഇൻ്റർചേഞ്ച് മുതൽ അൽ ദഫ്ന ഇൻ്റർചേഞ്ച് വരെയുള്ള ഭാഗവും അടച്ചിടലിൽ ഉൾപ്പെടും.  

ഓഗസ്റ്റ് 8 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 2025 ഓഗസ്റ്റ് 10 ഞായറാഴ്ച പുലർച്ചെ 5 മണി വരെ താൽക്കാലിക അടച്ചിടൽ പ്രാബല്യത്തിൽ വരും. 

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗാൽ അറിയിച്ചു.  സമീപത്തുള്ള തെരുവുകളിലേക്ക് ബദൽ വഴികൾ സ്വീകരിക്കാൻ റോഡ് ഉപയോക്താക്കളോട് നിർദേശിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version