മത്സ്യബന്ധന വലയിൽ കുടുങ്ങി കടലാമ ചത്തനിലയിൽ
ദോഹ: ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുടുങ്ങി കടലാമകളെ ചത്തനിലയിൽ കണ്ടെത്തി. കടൽ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുടുങ്ങി കടലാമയെ ചത്തനിലയിൽ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകളോ മറ്റ് ഉപകരണങ്ങളോ കടലിൽ ഉപേക്ഷിക്കരുതെന്നും പരിസ്ഥിതിയോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)