യുഎഇയിൽ അഗ്നിബാധ; കെട്ടിടത്തിൽ തീപടർന്നു, മലയാളിയുടെ റസ്റ്ററന്റ് കത്തി
ദുബായ് അൽ ബർഷ 1ൽ ഒരു കെട്ടിടത്തിൽ വീണ്ടും അഗ്നിബാധ. ആളപായമില്ല. ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ നിയന്ത്രണവിധേയമാക്കി.ഈ മാസം 13ന് അൽ ബർഷ 1ലെ മാൾ ഓഫ് ദി എമിറേറ്റ്സിന് പിൻവശത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു കെട്ടിടത്തിലും സമാനമായ അഗ്നിബാധയുണ്ടായിരുന്നു. കേന്ദ്രീകൃത പാചകവാതക പൈപ്പ് ലൈനിൽ ചോർച്ചയെ തുടർന്നായിരുന്നു അന്ന് വലിയ തീപിടിത്തം ഉണ്ടായത്. 13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് പൂർണ്ണമായും കത്തി നശിക്കുകയും, രണ്ട് മലയാളി ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)