ശ്രദ്ധേയമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ബാക്ക് ടു സ്കൂൾ’ പരിപാടി; പങ്കെടുത്തത് 5000ത്തിലധികം പേർ
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഖത്തറിൽ നടന്ന ‘ബാക്ക് ടു സ്കൂൾ’ പരിപാടി വൻ വിജയമായി. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതായിരുന്നു പങ്കെടുത്തവർ.
ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് വിദ്യാഭ്യാസ വികസനത്തിലും അറിവ് കൈമാറുന്നതിലുമായിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. യാസർ അൽ ഹുസൈമി, തുബിയ അൽ ഖലീഫി, ഡോ. അബ്ദുൽ റഹ്മാൻ അൽ ഹർമി തുടങ്ങിയ പ്രമുഖർ ഇതിന് നേതൃത്വം നൽകി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി രസകരമായ പഠന വിനോദ പരിപാടികളും ഉണ്ടായിരുന്നു.
പരിപാടിയുടെ സമാപന ചടങ്ങിൽ ‘സക്സസ്ഫുൾ ബിഗിനിങ്’ എന്ന പ്രോഗ്രാമിൽ ബിരുദം നേടിയവരെ ആദരിച്ചു. ഖത്തറിൻ്റെ ‘നാഷണൽ വിഷൻ 2030’-ന് അനുസൃതമായി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും സമൂഹത്തിൻ്റെ പങ്കാളിത്തം ഉറപ്പാക്കാനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)