എഎഫ്‌സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെത്തി
എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെത്തി. വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, എം.എസ്. ശ്രീകുട്ടൻ എന്നിവരുൾപ്പെടെയുള്ള മലയാളി താരങ്ങൾ ടീമിലുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
ഇന്ത്യ, ആതിഥേയരായ ഖത്തർ, ബഹ്‌റൈൻ, ബ്രൂണെ എന്നീ ടീമുകളാണ് ഗ്രൂപ്പ് എച്ചിൽ മാറ്റുരയ്ക്കുന്നത്. സെപ്റ്റംബർ മൂന്നിന് ബഹ്‌റൈനെതിരെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് സെപ്റ്റംബർ ആറിന് ശക്തരായ ഖത്തറിനെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്ത്യ നേരിടും. സെപ്റ്റംബർ ഒമ്പതിന് ബ്രൂണെക്കെതിരെയുള്ള മത്സരത്തോടെ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും.
ഏഷ്യൻ കപ്പ് യോഗ്യത നേടാൻ 11 ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും ടൂർണമെന്റിലേക്ക് യോഗ്യത നേടും. 2026 ജനുവരിയിൽ സൗദി അറേബ്യയിലാണ് അണ്ടർ 23 ഏഷ്യൻ കപ്പ് നടക്കുന്നത്. ഈ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി താജിക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, ഇറാഖ് യൂത്ത് ടീമുകളുമായി ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)