യുഎഇയിൽ പാർക്കിങ് തർക്കത്തിനിടെ അമ്മയും, രണ്ട് മക്കളും മരിച്ച സംഭവം; പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
: വാഹനപാർക്കിങ് തർക്കം മൂലമുണ്ടായ വെടിവയ്പിൽ മാതാവും രണ്ടു പെൺമക്കളും കൊല്ലപ്പെട്ടു. അൽഖൈമ റാസ് അല്‍ ഖൈമയിൽ കഴിഞ്ഞ ദിവസം 66 വയസ്സുള്ള മാതാവും അവരുടെ 36, 38 വയസുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. 47 വയസുള്ള മൂന്നാമത്തെ മകൾക്ക് ഗുരുതര പരിക്കേൽക്കുകയും 11 കാരൻ വെടിയേൽക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ മാസം 5ന് രാത്രി 11 മണിയ്ക്കാണ് ദാരുണസംഭവം ഉണ്ടായത്. യെമൻ പൗരനായ 55കാരനാണ് പ്രതി. ഇയാളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അമ്മയും രണ്ട് പെണ്മക്കളും കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന അന്യരാജ്യക്കാരായ കുടുംബമാണ്. തങ്ങളുടെ കുടുംബത്തിന് സംഭവിച്ചത് വൻ ദുരന്തമാണെന്നും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മഹിർ സാലിം വഫൈ പറഞ്ഞു. ഈ രാജ്യം വളരെ സുരക്ഷിതമാണ്. വളരെ മനുഷ്യത്വപരമായാണ് ഇവിടുത്തെ ഭരണാധികാരികൾക്ക് എല്ലാവരോടുമുള്ള സമീപനം. അതുകൊണ്ട് തന്നെ നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് മഹിർ കൂട്ടിച്ചേര്‍ത്തു. പാർക്കിങ് തർക്കം ആരംഭിച്ചപ്പോൾ എന്റെ അമ്മയും നാലു സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. ഇടയ്ക്ക് പ്രതി അക്രമാസക്തനായി. അയാൾ മുന്നറിയിപ്പില്ലാതെ വെടിവെയ്ക്കുകയായിരുന്നു. യാസ്മിൻ (38) ആണ് ആദ്യം വെടിയേറ്റ് മരിച്ചത്. തോക്കെടുത്തപ്പോൾ ഭയന്നോടിയ യാസ്മിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതുകണ്ട് മുന്നോട്ട് വന്ന രണ്ടാമത്തെ യുവതിയെയും വെടിവച്ചിട്ടു. ഈ ദുരന്തം ഒഴിവാക്കാൻ ഓടിച്ചെന്ന മാതാവിനെയും വെടിവെച്ചു. മൂന്ന് പേരും സംഭവ സ്ഥലത്ത് മരിച്ചുവീണു. ഇതെല്ലാം കണ്ടിരുന്ന ഒരാളുടെ 11 വയസ്സുകാരനായ മകന് യുവതി മൊബൈൽ ഫോൺ കൈമാറി പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതുകണ്ട് കുട്ടിയെ അക്രമി വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. മരിച്ചുപോയ രണ്ട് സഹോദരിമാർക്കും കുടുംബമുണ്ട്. ഒരാൾക്ക് ആറ് മക്കളുണ്ടെന്നും മഹിർ പറഞ്ഞു. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസ്സു മാത്രമേയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)