Posted By user Posted On

വിമാനങ്ങളിൽ പവർ ബാങ്ക് വിലക്കിയതിന് പിന്നിലെ കാരണം ഇത്; യാത്രക്കാര്‍ അറിയണം ഈ പുതിയ മാറ്റങ്ങള്‍

ഒക്ടോബർ ഒന്നു മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എമിറേറ്റ്സ് എയർലൈൻ അധികൃതരാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അതേസമയം നിബന്ധനകളോടെ എമിറേറ്റ്സ് യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്. പത്ത് വർഷത്തിനിടെ 12 അപകടങ്ങൾ ആണ് ഇത്തരത്തിൽ റിപ്പോർട്ട്‌ ചെയ്തത്. ഏറ്റവും ഒടുവിൽ യുഎസ് വിമാനത്തിൽ കഴിഞ്ഞ മാസവും റിപ്പോർട്ട്‌ ചെയ്തിരുന്നു. ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാവ്കയോ ചെയ്യുമ്പോഴാണ് നേരത്തെ പറഞ്ഞ ‘തെർമൽ റൺ എവേ’ എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. ബാറ്ററികളിലെ ഈ സംഭവ വികാസം സ്വയം ഊർജം സൃഷ്ടിക്കുന്ന പ്രക്രിയയാണ്. ഒരു ബാറ്ററി സെല്ലിനുള്ളിലെ താപ ഉൽപാദനം താപം പുറന്തള്ളാനുള്ള കഴിവിനെ കവിയുന്നു. ഇത് വേഗത്തിലുള്ളതും അനിയന്ത്രിതവുമായ താപനില കൂടാനും, തീ, സ്ഫോടനങ്ങൾ, വിഷവാതകങ്ങളുടെ കത്തൽ പോലുള്ള അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

പ്രധാനകാരണം ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാവുകയോ ചെയ്യുന്നത്‘തെർമൽ റൺ എവേ’യ്ക്ക് കാരണമാകുകയും വേഗത്തിലും താപനില ഉയരുകയും ചെയ്യും. ചൂട് പരിധിവിട്ട് ഉയർന്നാൽ അഗ്നിബാധ, സ്ഫോടനം, വിഷ വാതകങ്ങളുടെ വ്യാപനം എന്നിവയ്ക്ക് കാരണമാകും. ഇതാണ് പവര്‍ബാങ്ക് നിരോധിക്കാനുള്ള പ്രധാനകാരണം. വിമാനങ്ങളിൽ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങൾ തടയാൻ എമിറേറ്റിന്റെ മുൻനിര കാരിയർ വ്യവസ്ഥകളാണ് കൊണ്ടുവരാനാണ് അധികൃതരുടെ നിര്‍ദേശം. വിമാന കാബിനിൽ ആയിരിക്കുമ്പോൾ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. പവർ ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ വിമാനത്തിന്റെ പവർ സ്രോതസ് ഉപയോഗിച്ച് സ്വയം ചാർജ് ചെയ്യാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.


ഇക്കാര്യങ്ങള്‍ അറിയണം

1. യാത്രക്കാർക്ക് 100 വാട്ട് അവറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാം.

2. നിലവിലുള്ള നിയമനുസരിച്ച് ചെക്ക് ചെയ്ത ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല.

3. വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.

4. അനുവദിച്ച പവർ ബാങ്കിൽ ശേഷി റേറ്റിങ് വിവരങ്ങൾ ലഭ്യമായിരിക്കണം.

5. വിമാനത്തിലെ ഓവർ ഹെഡ് സ്റ്റൗജ് ബിന്നിൽ പവർ ബാങ്കുകൾ വയ്ക്കാൻ പാടില്ല. സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം.

6. ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ഓൺബോർഡിൽ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version