യാത്രകളിൽ ജാഗ്രത വേണം; ഖത്തർ എയർവേയ്സ് വിമാനങ്ങളിലും ഇവയ്ക്ക് നിരോധനം
ദോഹ∙ ഖത്തർ എയർവേയ്സ് വിമാനങ്ങളിൽ ആങ്കർ ബ്രാൻഡിന്റെ നിശ്ചിത മോഡൽ പവർ ബാങ്കുകൾ നിരോധിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടി. തകരാറുള്ള ലിഥിയം-അയൺ ബാറ്ററികൾ തീപിടിത്തത്തിന് ഇടയാക്കുമെന്നതിനെ തുടർന്നാണ് യാത്രക്കാർ ആങ്കർ ബ്രാൻഡിന്റെ നിശ്ചിത മോഡൽ പവർ ബാങ്കുകൾ കൈവശം വയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.യാത്രയ്ക്ക് മുൻപ് കൈവശം ആങ്കർ പവർ ബാങ്കുകൾ ഇല്ലെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും എയർലൈൻ അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ മാസം വാണിജ്യ, വ്യവസായ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ച ആങ്കർ പവർ ബാങ്കിന്റെ എ1647, എ1652, എ1681, എ1689, എ1257, എ1642, ആങ്കർ പവർ കോർ 10000 എന്നീ മോഡലുകൾക്കാണ് ഖത്തർ എയർവേയ്സ് വിമാനങ്ങളിലും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)