നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടി
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലൂള്ള സമുദ്ര സംരക്ഷണ വകുപ്പ് ദോഹയുടെ വടക്കൻ ദ്വീപുകൾക്ക് സമീപം നടത്തിയ പരിശോധനയിൽ കടലിൽ ഉപേക്ഷിക്കപ്പെട്ട നിരവധി നിയമവിരുദ്ധ മത്സ്യബന്ധന കെണികളായ ‘ഗാർഗൂർ’ ഉപകരണങ്ങൾ കണ്ടെത്തി. സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ഗാർഗൂർ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നിയപരമായ നടപടികൾ സ്വീകരിക്കുമെന്ന് അധികതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)