റഷ്യ-യുക്രെയ്ൻ സംഘർഷം; വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് വേദിയൊരുക്കി ഖത്തർ
ദോഹ: റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തിന്റെ ഫലമായി വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് വേദിയൊരുക്കി ഖത്തര്‍. റഷ്യ -യുക്രെയ്ന് യുദ്ധം സംഘർഷം പിന്നിട്ടപ്പോൾ നിരവധി പേരാണ് കുടുംബങ്ങളില്‍നിന്ന് അകന്നുപോയത്.
കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജൂലൈയിൽ, 11 കുട്ടികളെ യുക്രെയ്നിലെ ബന്ധുക്കളോടൊപ്പം ചേർത്തതായും മൂന്നുകുട്ടികളെ റഷ്യയിലെ ബന്ധുക്കളോടൊപ്പം തിരികെ എത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ കുടുംബങ്ങളുമായി ഒന്നിപ്പിച്ച കുട്ടികളുടെ എണ്ണം 100 ആയി.
റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തിൽ വേർപെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിച്ചപ്പോൾ
യുക്രെയ്നിലും റഷ്യയിലുമുള്ള കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കാനുള്ള ഖത്തറിന്റെ നിരന്തരമായ ശ്രമങ്ങൾ, സമാധാനപരമായ മാർഗങ്ങളിലൂടെ മധ്യസ്ഥത വഹിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സലേഹ് അൽ ഖുലൈഫി പറഞ്ഞു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പ്രയത്നിച്ച റഷ്യയുടെ ചിൽഡ്രൻസ് റൈറ്റ്സ് കമീഷണർ മരിയ എൽവോവ ബെലോവ, യുക്രെയ്ൻ പാർലമെന്റ് മനുഷ്യാവകാശ കമീഷണർ ഡിമിട്രോ ലുബിനെറ്റ്സ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. സംഘര്‍ഷത്തില്‍ അകന്നുപോയ നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒരുമിപ്പിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഇതിനുമുമ്പും സാധിച്ചിരുന്നു. യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തര്‍ ആസൂത്രണം ചെയ്ത ഹെല്‍ത്ത് ആന്‍ഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് കൂടിച്ചേരല്‍ നടത്തിയിരുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)