ഭിന്നശേഷിക്കാരുടെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കരുത്; ആവര്‍ത്തിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറില്‍ വികലാംഗര്‍ക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കൈവശപ്പെടുത്തുന്നത് ഗതാഗത കുറ്റകൃത്യവും അവരുടെ അവകാശങ്ങളുടെ ലംഘനവുമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയുക്ത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മമാത്രം ഉപയോഗിക്കണമെന്നും വികലാംഗര്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)