സിന്തറ്റിക് മയക്കുമരുന്ന് നിർമാണം; മുംബൈ പോലീസ് തെരയുന്ന പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി
സിന്തറ്റിക് മയക്കുമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. മുംബൈ പോലീസ് തെരയുന്ന പ്രതിയായ കുബ്ബവാല മുസ്തഫ എന്നയാളെയാണ് ഇന്ത്യക്ക് കൈമാറിയത്. സി.ബി.ഐ, ഇന്റർപോൾ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തുടങ്ങിയ അന്വേഷണ ഏജൻസികളുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഇയാളെ അബുദാബിയിൽ നിന്ന് പിടികൂടിയത്. മുംബൈ പോലീസില്‍ നിന്ന് നാലംഗ സംഘം കഴിഞ്ഞ ദിവസം ദുബൈയിലെത്തിയിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സിന്തറ്റിക് മയക്കുമരുന്ന് നിർമാണകേന്ദ്രം നടത്തിയതിന് 2024ൽ മുംബൈയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് പ്രതികൾക്കൊപ്പമാണ് ഇയാൾ നിര്‍മാണകേന്ദ്രം നടത്തിവന്നത്. ഇവിടെ നിന്ന് 126 കിലോ മെഫഡ്രോൺ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, അപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു. നവംബറില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)