Posted By user Posted On

മുങ്ങിമരണങ്ങൾ തടുക്കാം: സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ

കഴിഞ്ഞ വർഷം 26 പേരെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചതായി ഫുജൈറയിലെ രക്ഷാപ്രവർത്തകർ അറിയിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരെയാണ് കടലിൽ മുങ്ങിപ്പോകുന്നതിൽ നിന്ന് രക്ഷിച്ചത്. അതേസമയം, 2025ൽ ഒരു മരണം സംഭവിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വേനൽക്കാലം കൊടുമ്പിരികൊള്ളുകയും ബീച്ചുകളിലേക്ക് ആളുകൾ ഒഴുകിയെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് കേസുകൾ കൂടുതൽ 2024-ൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. നിരീക്ഷണമില്ലാത്ത സ്ഥലങ്ങളിൽ നീന്തുന്നത്, ലൈഫ് ജാക്കറ്റുകളുടെ അഭാവം, ബോട്ട് ഉപകരണങ്ങളുടെ തകരാറുകൾ എന്നിവയാണ് പല അപകടങ്ങൾക്കും കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

26 ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുമ്പോഴും ഒരു ജീവൻ നഷ്ടപ്പെടുന്നത് പോലും വലിയ ദുരന്തമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കടൽ പ്രവചനാതീതമാണ്. വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് മുൻകരുതലുകൾ എടുക്കുന്നത് ജീവനും മരണവും തമ്മിലുള്ള വ്യത്യാസമായി മാറും.

∙ പ്രധാന സുരക്ഷാ നിർദേശങ്ങൾ
അപകടസാധ്യത കുറയ്ക്കുന്നതിനായി ബീച്ചുകളിലും ബോട്ടുകളിലും പോകുന്നവർക്കായി അധികൃതർ പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
∙ ബോട്ടിങ് നടത്തുമ്പോഴും കടലിൽ നീന്തുമ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കുക
∙ നിരീക്ഷണമില്ലാത്തതോ നിരോധിച്ചതോ ആയ സ്ഥലങ്ങളിലെ നീന്തൽ ഒഴിവാക്കുക.

∙ പുറപ്പെടുന്നതിന് മുൻപ് കടലിലെ കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കുക.
∙ കുട്ടികളെ വെള്ളത്തിനടുത്ത് ശ്രദ്ധയില്ലാതെ വിട്ടുപോകരുത്.
∙ സുരക്ഷ തുടങ്ങുന്നത് തയ്യാറെടുപ്പിൽ നിന്നാണ്.’

‘സെയിലിങ് സേഫ്‌ലി’
അതേസമയം, നിലവിലുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ഫുജൈറ ഫിഷർമെൻസ് അസോസിയേഷന്റെ ‘സെയിലിങ് സേഫ്‌ലി’ എന്ന സംരംഭം എമിറേറ്റിലെ റജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടുകൾക്ക് സൗജന്യ സുരക്ഷാ പരിശോധനകളും പ്രതിരോധ അറ്റകുറ്റപ്പണികളും നൽകുന്നത് തുടരുന്നു. ഇത് കടലിലെ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും.

പല അപകടങ്ങളും ഒഴിവാക്കാമായിരുന്നതാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ബോട്ടുകളിൽ അമിതമായി ആളുകളെ കയറ്റുന്നത്, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തത്, ഇന്ധന സംവിധാനങ്ങൾ ശരിയായി വെന്റിലേറ്റ് ചെയ്യാത്തത് തുടങ്ങിയ തടയാവുന്ന തെറ്റുകളാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് അവർ പറഞ്ഞു.

ഏത് അടിയന്തര സാഹചര്യത്തിലും പ്രതികരിക്കാൻ ഞങ്ങൾ തയാറാണ്. വേനൽക്കാല പ്രവർത്തനങ്ങൾ കൂടുന്ന സാഹചര്യത്തിൽ, കടലിനെ ബഹുമാനിക്കാനും പുറപ്പെടുന്നതിന് മുൻപ് മികച്ചതും സുരക്ഷിതവുമായ തീരുമാനങ്ങൾ എടുക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നു. പൊതുജന സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിനായി, തീരദേശ പട്രോളിങ്ങും ബോധവൽക്കരണ ക്യാംപെയിനുകളും വേനൽ മാസങ്ങളിൽ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇത് ജീവൻ രക്ഷിക്കാനും ജലവുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാനും സഹായിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version