ഖത്തറില്‍ നഴ്‌സറികള്‍ ആരംഭിക്കുമ്പോള്‍; സുരക്ഷ നടപടികള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറികളില്‍ സുരക്ഷ നടപടികള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. നഴ്‌സറികളിലെ സുരക്ഷയും സുരക്ഷാ നടപടികളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിലെ സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ മേഖലയ്ക്ക് കീഴിലുള്ള നഴ്‌സറീസ് വകുപ്പുമായി സഹകരിച്ച് ഒരു അവബോധ യോഗം സംഘടിപ്പിച്ചു.
നഴ്‌സറികളിലെ നിരീക്ഷണ ക്യാമറകളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും യോഗത്തില്‍ പരിചയപ്പെടുത്തി. ലൈസന്‍സിംഗ് വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല മുഹമ്മദ് അല്‍-ഖയാറൈന്‍, ലൈസന്‍സിംഗ് വിഭാഗം ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഖാലിദ് അല്‍-നൈമി, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ നഴ്‌സറീസ് ലൈസന്‍സിംഗ് വിഭാഗം മേധാവി ഹമദ് അല്‍-റുമൈഹി എന്നിവര്‍ നഴ്‌സറികളിലെ സുരക്ഷാ ആവശ്യകതകള്‍ വ്യക്തമാക്കി.
നഴ്‌സറികളില്‍ സ്വകാര്യതയും പ്രൊഫഷണല്‍ സുരക്ഷയും ഉറപ്പാക്കുന്നതിന് അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇതിനുള്ള സംവിധാനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. നിരവധി നഴ്‌സറി ലൈസന്‍സ് ഉടമകളും സെഷനില്‍ പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)