Posted By user Posted On

ലഹരിമരുന്ന് കടത്താൻ ശ്രമം; യുഎഇ വിമാനത്താവളത്തിൽ പ്രവാസി അറസ്റ്റിൽ

യുഎഇയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരനെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ അധികൃതർ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 6,000 ക്യാപ്‌സ്യൂളുകൾ അടങ്ങിയ 100 കണ്ടെയ്‌നറുകളും പൊടി രൂപത്തിലുള്ള 70 അധിക ബാഗ് ഡയറ്ററി സപ്ലിമെന്റുകളും കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ സപ്ലിമെന്റുകളിൽ ഹെറോയിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിക്ക് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്‌സ്, ഫുജൈറ രാജ്യാന്തര വിമാനത്താവളവുമായി സഹകരിച്ചാണ് ഈ കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും ആധുനിക ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. ഇത്തരം നടപടികൾ സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിനും സഹായകമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version