മൊബൈൽ വേണ്ടേ വേണ്ട; യുഎഇയിൽ കുട്ടികളുടെ സ്ക്രീൻ സമയം കൂടുതലെന്ന് പഠനം
യു.എ.ഇയിലെ മൂന്നിലൊന്നിലേറെ കുട്ടികളും ആഴ്ചയിൽ ഏഴ് മണിക്കൂറിലധികം സമയം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ സ്കൂളുകൾ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷാർജ സർവകലാശാലയും അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബെയ്റൂത്തും ചേർന്ന് നടത്തിയ ഗവേഷണത്തിൽ, രാജ്യത്തെ 37.7 ശതമാനം വിദ്യാർഥികൾ ഓരോ ദിവസവും ഏഴ് മണിക്കൂറിലധികം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പ്രവൃത്തി ദിനങ്ങളിലെ ക്ലാസ് മുറികൾക്ക് പുറത്ത് ചെലവഴിക്കുന്ന സ്ക്രീൻ സമയമാണിത്. ഇത്തരം കുട്ടികളിൽ 68.8 ശതമാനം പേരും ഒരു ശാരീരിക, വ്യായാമ പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.
Comments (0)