പെരുന്നാൾ അവധിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം; യുഎഇയിൽ മലയാളി യുവാവിന് 34 ലക്ഷം സമ്മാനം
ഇപ്രാവശ്യത്തെ ബലി പെരുന്നാൾ മലയാളി യുവാവ് വിഷ്ണു ഉണ്ണിത്താന് ശരിക്കും വലിയ പെരുന്നാളായി, അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ലഭിച്ചത് ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ (ഒന്നര ലക്ഷം ദിർഹം). തിരക്കേറിയ പെരുന്നാൾ അവധി ദിവസങ്ങളിലൊന്നിൽ അപ്രതീക്ഷിതമായി പാർക്കിങ് ലഭിച്ചപ്പോൾ അതൊരു ഭാഗ്യദിനമായി കണ്ട് സുഹൃത്ത് വിഷ്ണുവിനെ ബിഗ് ടിക്കറ്റ് വാങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു.അന്നെടുത്ത ടിക്കറ്റ് ദിവസങ്ങൾക്കകം വിഷ്ണുവിനെ ജേതാവാക്കി. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276-ലാണ്(ടിക്കറ്റ് നമ്പർ 090494) ഭാഗ്യം വന്നുചേർന്നത്. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ താമസിക്കുന്ന വിഷ്ണു സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ സുഹൃത്തുക്കളും ഞാനും ചേർന്നാണ് ടിക്കറ്റെടുക്കാറ്. അതിനായി ഒരു വാട്സാപ് ഗ്രൂപ്പ് പോലും ഞങ്ങൾക്കുണ്ട്. പെരുന്നാൾ അവധിക്ക് ഞാൻ ഒരു സുഹൃത്തിനെ സന്ദർശിക്കുകയായിരുന്നു. തിരക്കേറിയ സ്ഥലത്ത് പാർക്കിങ്ങിനായിരുന്നു കറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ഥലം ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കുമെന്ന് എന്റെ സുഹൃത്ത് തമാശയായി പറയുകയും ബിഗ് ടിക്കറ്റ് വാങ്ങാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.അങ്ങനെയാണ് ഞാൻ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് വിഷ്ണു തത്സമയം കണ്ടിരുന്നു. ഷോ ഹോസ്റ്റ് റിച്ചാർഡ്, ഉണ്ണിത്താൻ 1,50,000 ദിർഹം സമ്മാനം നേടിയതായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. സത്യത്തിൽ ഞാൻ തരിച്ചിരുന്നുപോയി. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സമ്മാനത്തുക ഏഴ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. സമ്മാനത്തുക കൊണ്ട് കുടുംബത്തെ സഹായിക്കുമെന്നും ചില യാത്രകൾ ചെയ്യാനും ഉപയോഗിക്കുമെന്നും വിഷ്ണു പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)