നോര്‍ക്ക നിങ്ങളുടെ കൂടെ ഉണ്ട്… അറിഞ്ഞിരിക്കാം, ആനുകൂല്യങ്ങള്‍
Norka പ്രവാസികളുടെ ഏത് ആവശ്യത്തിനും എന്നും എപ്പോഴും നോര്‍ക്ക കൂടെയുണ്ടാകും. ചികിത്സ- ഗുരുതരരോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സക്കായി 50,000 രൂപയാണ് നോര്‍ക്ക ചികിത്സ സഹായം നൽകുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയാൽ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും ആശുപത്രി സീൽ പതിക്കുകയും വേണം. ഇതിനുശേഷം എല്ലാ ഒറിജിനൽ ബില്ലുകളിലും ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫിസിലേക്ക് അയക്കണം. വിവാഹ ധനസഹായം- പ്രായപൂര്‍ത്തിയായ പെണ്മക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവാഹച്ചെലവിനായി 10,000 രൂപയാണ് ലഭിക്കുക. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചുവരുന്നതോ വിവാഹത്തിനു മുന്നേ മൂന്നു വര്‍ഷത്തെ അംശാദായം മുന്‍കൂറായി അടച്ചതോ ആയ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് യോഗ്യത. രണ്ടു തവണ ആനുകൂല്യം ലഭിക്കും. എന്നാൽ, പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല. വിദ്യാഭ്യാസം- രണ്ടുവര്‍ഷമെങ്കിലും നിധിയില്‍ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കും. കോഴ്സ് അടിസ്ഥാനപ്പെടുത്തി പരമാവധി 4000 രൂപവരെയാണ് ഗ്രാന്റ്.
പ്രസവാനുകൂല്യം- തുടര്‍ച്ചയായി ഒരുവര്‍ഷം അംശദായം അടച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള ഒരു വനിത അംഗത്തിന് പ്രസവത്തിന് 3,000 രൂപ ധനസഹായം ലഭിക്കും. രണ്ട് തവണ വരെ ആനുകൂല്യം അനുവദിക്കും. ഗര്‍ഭം അലസല്‍ സംഭവിച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള വനിതാ അംഗത്തിന് രണ്ടായിരം രൂപയും ലഭിക്കും. മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം- പദ്ധതിയില്‍ അംഗമായിരിക്കെ അസുഖമോ അപകമോ മൂലം മരണമടയുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് 50,000 രൂപ, വിദേശത്ത് നിന്ന് തിരിച്ചുവന്ന പ്രവാസിയുടെ ആശ്രിതര്‍ക്ക് 30,000 രൂപ, കല്പിത അംഗങ്ങളുടെ ആശ്രിതര്‍ക്ക് 20,000 രൂപ എന്നിങ്ങനെ മരണാനന്തര ധനസഹായം ലഭിക്കും. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല. ഭവന വായ്പ സബ്സിഡി- പ്രവാസി ക്ഷേമ നിധി അംഗങ്ങള്‍ ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന 20 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്ക് അഞ്ച് ശതമാനം സര്‍ക്കാർ വായ്പ ലഭിക്കും. വിശദവിവരങ്ങൾക്കും അപക്ഷ സമർപ്പണത്തിന് https://pravasikerala.org സന്ദർശിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)