ബലിപെരുന്നാൾ; യുഎഇയിൽ 222 സ്വദേശികളുടെ കോടികളുടെ ബാധ്യത എഴുതിത്തള്ളി പ്രസിഡന്റ്
ബലിപെരുന്നാളിനോട് അനുബന്ധിച്ച് 222 സ്വദേശികളുടെ കോടികളുടെ ബാധ്യത എഴുതിത്തള്ളി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജോലിയിൽ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ ലഭിക്കുന്ന 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിർഹവും എഴുതിത്തള്ളും. ഡിഫോൾട്ട് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് മുഖേനയാണ് ഇളവുകൾ. ദുല്‍ ഹജ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലൂടെയും ഹജ് കാലയളവിലൂടെയും പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്ന രാജ്യത്ത് പൗരന്മാരുടെ ജീവിതം സുഗമമാക്കാനും കുടുംബസ്ഥിരതയും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടുമാണ് നടപടി. ഇതുകൂടാതെ, വിവിധ കേസുകളിൽ ശിക്ഷപ്പെട്ട 963 തടവുകാർക്ക് ജയിൽ മോചനം നൽകാനും അവരുടെ ധനബാധ്യതകൾ സർക്കാർ ഏറ്റെടുക്കാനും തിങ്കളാഴ്ച പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)