ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ ദൈർഘ്യമാണ് ഈ ഗ്രഹണത്തിൻറെ ഏറ്റവും പ്രത്യേകത. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സമയം ഭൂമി അഫിലിയനിൽ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രൻ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.സൂര്യഗ്രഹണത്തിൻറെ പൂർണ്ണ പാത 275 കിലോമീറ്റർ വീതിയുള്ളതായിരിക്കും. അതുകൊണ്ടുതന്നെ ഈ ഗ്രഹണം നിരവധി ഭൂഖണ്ഡങ്ങളെ ഉൾക്കൊള്ളും. ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിൽ സൂര്യഗ്രഹണം കാണാൻ കഴിയും. ഈ സൂര്യഗ്രഹണം അറ്റ്ലാൻറിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ച് തെക്കൻ സ്പെയിനിലെയും വടക്കേ ആഫ്രിക്കയിലെയും ജിബ്രാൾട്ടർ കടലിടുക്ക് വഴി അറേബ്യൻ ഉപദ്വീപിലേക്ക് പോകും. തെക്കൻ സ്പെയിൻ, ജിബ്രാൾട്ടർ, വടക്കേ ആഫ്രിക്ക, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമാകും. ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയായിരിന്നും ഭ്രമണത്തിൻറെ പാത കടന്നുപോകുന്നത്. കാഡിസ്, മലാഗ എന്നീ സ്പാനിഷ് നഗരങ്ങൾ നാല് മിനിറ്റിലധികം പൂർണ്ണമായും ഇരുട്ടിൽ തുടരും. ഈജിപ്തിലെ ലക്സറാണ് ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിന് സാക്ഷ്യം വഹിക്കുക. ഇത്തവണയും ഇന്ത്യ സമ്പൂർണ്ണ സൂര്യഗ്രഹണത്തിൻറെ പാതയിലായിരിക്കില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് 2 ന് വൈകുന്നേരം 4:30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിഞ്ഞേക്കും.നൂറുകണക്കിന് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണിത്. നിലവിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം സംഭവിച്ചത് ബിസി 743-ലാണ്. അന്ന് 7 മിനിറ്റും 28 സെക്കൻഡും ഭൂമിയിൽ ഇരുട്ട് നിലനിന്നിരുന്നു. 2027 ഓഗസ്റ്റ് -2ന് വരാനിരിക്കുന്ന സൂര്യഗ്രഹണം വിശാലവും ദൈർഘ്യമേറിയതുമായതിനാൽ വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ, ആകാശ നിരീക്ഷകർ, ശാസ്ത്രജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് ഈ വിസ്മയകരമായ ആകാശക്കാഴ്ച ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമായിരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)