Posted By user Posted On

പെരുന്നാള്‍ അവധി; ഖത്തറിലെ പാസ്‌പോര്‍ട്ട്, ട്രാഫിക് ഓഫീസുകളുടെ പ്രവര്‍ത്തന സമയം

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ പാസ്‌പോര്‍ട്ട്, ട്രാഫിക് ഓഫീസുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സമയക്രമം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പാസ്പോര്‍ട്ട്, ട്രാഫിക്, നാഷണാലിറ്റി, യാത്രാ രേഖകള്‍, ക്രിമിനല്‍ തെളിവുകള്‍, വിരലടയാളം തുടങ്ങിയ സേവനാധിഷ്ഠിത വകുപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.

അതേസമയം, സെക്യൂരിറ്റി വകുപ്പുകളും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നാളെ, ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ അവധിയായിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version