Posted By user Posted On

‘ഇനി ഒരു വീട് വാങ്ങാം’: ഭാഗ്യം വാരിക്കോരി നൽകി ബിഗ് ടിക്കറ്റ്;മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ആഡംബര കാറും വമ്പൻ സമ്മാനങ്ങളും

അബുദാബി ∙ ഇന്നലെ (ജൂൺ 3) നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 275) മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആഡംബര കാർ അടക്കം വൻ സമ്മാനങ്ങൾ. ഗ്രാൻഡ് സമ്മാനമായ 20 ദശലക്ഷം ദിർഹം അൽഐൻ സ്വദേശി മുബാറക് ഗാരിബ് റാഷിദ് സലിം അൽ ദഹേരി നേടിയെങ്കിലും മറ്റു പ്രധാന സമ്മാനങ്ങളെല്ലാം ഇന്ത്യക്കാർക്കാണ്. മലയാളിയായ അബ്ദുല്ല പുളിക്കൂർ മുഹമ്മദ്, സാലിഹ് റഹ്മാൻ പള്ളിപ്പാടത്ത്, ഷാജി മെമാന, ബാബുലാൽ ഗൗതം എന്നിവർ 1,50,000 ദിർഹം വീതവും ഇന്ത്യൻ പ്രവാസി ശ്രീനിവാസ് ​ഗെദ്ദഡ പുത്തൻ ബിഎംഡബ്ല്യു എം440 ഐ ആഡംബര കാറും സ്വന്തമാക്കി. പ്രതിവാര നറുക്കെടുപ്പിൽ അരുൺ മോഹൻ, ഗംഗാധരൻ പുതിയവളപ്പിൽ, പ്രശാന്ത് രാഘവൻ, സുന്ദരൻ തച്ചപ്പള്ളി, ബാനർജി കക്കാട് നാരായണൻ, പ്രവീൺ അരുണ്‍ ടെല്ലിസ്, മുഹമ്മദ് അട്ടൂര വളപ്പിൽ മരക്കാർ, ഐഷ സജീവ്, മുഹമ്മദ് ഫർഹാൻ ഷാജഹാൻ, അഷ്റഫ് അലി വലിയ പറമ്പിൽ എന്നിവർക്ക് 50,000 ദിർഹം വീതവും ജോസഫ് പീറ്ററിന് 60,000 ദിർഹവും അബ്ദുൽ ലത്തീഫ് ഷാജീറിന് 40,000 ദിർഹവും സമ്മാനം ലഭിച്ചു

മേയ് 27ന് അൽഐൻ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ 337126 നമ്പറിലുള്ള ടിക്കറ്റാ മുബാറക് ഗരീബിന് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ മാസം ഗ്രാൻഡ് സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശി താജുദ്ദീൻ അലിയാർ കുഞ്ഞാണ് ഇത്തവണ വിജയിച്ച ടിക്കറ്റ് തിരഞ്ഞെടുത്തത്. രണ്ട് വർഷമായി തുടർച്ചയായി ടിക്കറ്റുകൾ വാങ്ങിയിരുന്നുവെന്ന് മുബാറക് ഗരീബ് പറഞ്ഞു. ഇനി ഒരു വീട് വാങ്ങാനും കാരുണ്യപ്രവർത്തനങ്ങൾക്കുമായി സമ്മാനത്തുകയിൽ നിന്ന് നല്ലൊരു ശതമാനം ഉപയോഗിക്കാനാണ് ആഗ്രഹം.ഇത് അതിമനോഹരമായൊരു നിമിഷമാണെന്നും വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരു യുഎഇ പൗരൻ ഗ്രാൻഡ് സമ്മാനം നേടുന്നതെന്നുമായിരുന്നു നറുക്കെടുപ്പിന്റെ അവതാരകരായ റിച്ചാർഡും ബുഷ്റയുടെയും പ്രതികരണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version