Posted By user Posted On

ജോലി നഷ്ടപ്പെട്ട് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി മലയാളി യുവാവ് മരിച്ചു

ജോലി നഷ്ടപ്പെട്ട് ദുബായിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് അസുഖം ബാധിച്ച് മരിച്ചു. ദുബായ് ഡിഐപിയിലെ പ്രീമിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശിയായ പരിയക്കാട് വീട്ടിൽ പ്രദീപ് (43) ആണ് മരിച്ചത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയശേഷം അസുഖ ബാധിതനാവുകയായിരുന്നു. ഭാര്യയും രണ്ട് പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: പ്രതിഭ. മക്കൾ: വൈഷ്ണവ (6), വൈദേഹി (രണ്ടര).

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version