വീട്ടുജോലിക്കാർക്ക് 8 ഭാഷകളിൽ മാർഗനിർദേശവുമായി യുഎഇ
വീട്ടുജോലിക്കാർക്ക് ഉറുദു ഉൾപ്പെടെ 8 ഭാഷകളിൽ മാർഗനിർദേശം പുറത്തിറക്കി ഊർജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയം. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി. വീട്ടുകാരോടുള്ള പെരുമാറ്റം, വിഭവങ്ങളുടെ മികച്ച ഉപയോഗം, മാലിന്യം കുറയ്ക്കുക, മിതവ്യയം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന ലളിതവും പ്രായോഗികവുമായ നിർദേശങ്ങളാണ് ഉൾപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന 8 ഭാഷകളാണ് ബോധവൽക്കരണത്തിന് തിരഞ്ഞെടുത്തത്. തൊഴിലാളികൾക്കിടയിൽ പാരിസ്ഥിതിക അവബോധവും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മന്ത്രാലയത്തിലെ ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ദലാൽ അൽ ഷെഹി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)