Posted By user Posted On

ബലിപെരുന്നാള്‍; ഖത്തറില്‍ ജൂ​ൺ ആ​റു മു​ത​ൽ 10 വ​രെ മു​ശൈ​രി​ബി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ, അഞ്ചു ദിനം മുശൈരിബിൽ പെരുന്നാളോളം

ദോ​ഹ: പ​തി​വു തെ​റ്റി​ക്കാ​തെ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് നി​റ​യെ ആ​ഘോ​ഷ​വു​മാ​യി മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ. ബ​ലി​പെ​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ൺ ആ​റു മു​ത​ൽ 10 വ​രെ​യാ​യി അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​താ​യി മു​ശൈ​രി​ബ് പ്രോ​പ​ർ​ട്ടീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, സ്റ്റേ​ജ് ഷോ, ​കു​ട്ടി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു​പി​ടി വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ക​ള​റാ​ക്കാ​ൻ മു​ശൈ​രി​ബ് കാ​ത്തി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും വെ​ള്ളി​യാ​ഴ്ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു ക​ഴി​ഞ്ഞാ​ൽ വൈ​കീ​ട്ട് ധൈ​ര്യ​മാ​യി മു​ശൈ​രി​ബി​ലേ​ക്ക് പു​റ​പ്പെ​ടാം.

വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് മു​ശൈ​രി​ബ് ഗ​ലേ​റി​യ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. വി​നോ​ദ പ​രി​പാ​ടി​ക​ളും, കു​ടും​ബ സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന ഉ​ത്സ​വ​ദി​ന​ങ്ങ​ളു​മെ​ല്ലാം ജൂ​ൺ ആ​റു മു​ത​ൽ 10 വ​രെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സ്റ്റേ​ജാ​ണ് പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്രം. ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, സം​ഗീ​ത പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ കു​ടും​ബ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​യി അ​ര​ങ്ങേ​റും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഏ​രി​യ​ക​ൾ ത​ന്നെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ജി​ക് ഷോ, ​ബ​ബ്ൾ ഷോ, ​​​ഫേ​സ് പെ​യി​ന്റി​ങ്, ക്രി​യേ​റ്റി​വ് ശി​ൽ​പ​ശാ​ല​ക​ൾ, വി​വി​ധ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് ഈ ​മേ​ഖ​ല ഒ​രു​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ പ്ര​ത്യേ​ക ഷോ​ക​ളും പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ഒ​രു​ക്കും. സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ശൈ​രി​ബി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളും ഈ​ദ് പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മു​ശൈ​രി​ബ് മ്യൂ​സി​യം അ​വ​ധി​യാ​യി​രി​ക്കും. ശ​നി മു​ത​ൽ തി​ങ്ക​ൾ വ​രെ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ​യാ​കും പ്ര​വേ​ശ​നം. ചൊ​വ്വാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. മു​ശൈ​രി​ബി​ലേ​ക്ക് പെ​രു​ന്നാ​ൾ ആ​ഘോ​ഷ വേ​ദി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version