യുഎഇയിൽ പുകവലി മരണങ്ങൾ കൂടി; ജാഗ്രത വേണം
ഗ്ലോബൽ ടുബാക്കോ അറ്റ്ലസിന്റെ കണക്കനുസരിച്ച് യുഎഇയിൽ പുകവലിക്കാരുടെ എണ്ണത്തിൽ 11.9% വർധന. 10 മുതൽ 14 വയസ്സുവരെ ഉള്ളവർക്കിടയിൽ പുകവലി വർധിച്ചത് 7.1%. പുകവലി മൂലം സ്ത്രീകൾ ഉൾപ്പെടെ വർഷത്തിൽ 1,693 പേർ മരിക്കുന്നുവെന്നാണു കണക്ക്. 2022ലെ കണക്കു പ്രകാരം 15 വയസ്സിനു മുകളിലുള്ള 9.88 ലക്ഷത്തിലധികം പുകവലിക്കാർ യുഎഇയിലുണ്ട്. വ്യാജ സിഗരറ്റുകൾ വിലക്കുറവിൽ ലഭ്യമാകുന്നതാണ് പുകവലി വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. നിയമാനുസൃതം വിൽക്കുന്ന സിഗരറ്റുകളെക്കാൾ പകുതി വിലയ്ക്കാണു ഇവ വിൽക്കുന്നത്. യുഎഇ ഡിജിറ്റൽ സ്റ്റിക്കറുകൾ ഉള്ളവയാണു നിയമാനുസൃതം വിൽക്കാനാകുക. ഇലക്ട്രോണിക് സിഗരറ്റുകളും നിലവിൽ വിപണിയിലുണ്ട്. കൂടിയ അളവിൽ നിക്കോട്ടിനുള്ള സിഗരറ്റുകൾ ജനങ്ങളെ അതിവേഗത്തിൽ പുകവലിക്ക് അടിമകളാക്കുന്നു.
സിഗരറ്റ് വലിക്കുന്നത് ആധുനികതയുടെയും പുരോഗതിയുടെയും പ്രതീകമായി തെറ്റിദ്ധരിക്കുന്ന കൗമാരക്കാരും യുവാക്കളുമുണ്ടെന്ന് ഫെഡറൽ നാഷനൽ കൗൺസിലിലെ (എഫ്എൻസി) ആരോഗ്യ പരിസ്ഥിതി കമ്മിറ്റി പ്രതിനിധി ഡോ.സിദ്റ റാഷിദ് പറഞ്ഞു. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാർഥികളെയും യുവാക്കളെയും ബോധവൽക്കരിക്കണം. സമൂഹമാധ്യമങ്ങൾ വഴി വ്യാജ ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കണമെന്നും ആവശ്യപ്പെട്ടു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)