ഖത്തറിൽ സ്വർണവിലയിൽ 4.21% വർദ്ധന
ഖത്തർ വിപണിയിൽ സ്വർണ്ണത്തിന്റെ വില ഈ ആഴ്ചയിൽ 4.21 ശതമാനം വർധിച്ച് ഔൺസിന് 3338.25000 ഡോളറിലെത്തിയതായി ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 3203.26590 ഡോളറിൽ നിന്ന് സ്വർണവില ഉയർന്നതായി ക്യുഎൻബി ഡാറ്റ കാണിക്കുന്നു.
മറ്റ് മൂല്യമേറിയ ലോഹങ്ങളുടെ വിലയിലും ആഴ്ചതോറും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ആഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 4.06 ശതമാനം ഉയർന്ന് 33.62000 ഡോളറിലെത്തി.
ഞായറാഴ്ചത്തെ ഔൺസിന് 994.64580 ഡോളറിൽ നിന്ന് പ്ലാറ്റിനം 8.78 ശതമാനം വർധിച്ച് ഔൺസിന് 1082.06000 ഡോളറിലെത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)