Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

കാസർഗോഡ്​ ഉദുമ മാങ്ങാട് അംബാപുരം റോഡിൽ താമസിക്കുന്ന പാക്യാര മാങ്ങാടൻ ഹസൈനാറിന്റെയും റാഹിലയുടെയും മകൻ റകീബ് (25) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചത്​. ദുബൈയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: ഷഫീഖ്, തൗഫീഖ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version