Posted By user Posted On

തൊഴില്‍മന്ത്രാലയത്തിലെ സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍; ഖത്തറില്‍ എഐ സ്മാര്‍ട്ട് മള്‍ട്ടി സേവനമാരംഭിച്ചു

ദോഹ: ഖത്തറിലെ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു. മൈക്രോസോഫ്റ്റുമായി സഹകരിച്ച് മള്‍ട്ടി-ഏജന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഒരു സംയോജിത സംവിധാനമാണ് തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്. മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ദിവസങ്ങളോ ആഴ്ചകളോ അല്ല, ഇനി രണ്ട് മിനിറ്റിനുള്ളില്‍ അവലോകനം ചെയ്യുന്നതിനും അവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നതിനും സ്മാര്‍ട്ട്, വേഗതയേറിയതും കൃത്യവുമായ സംവിധാനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

വിപുലമായ ‘ഓട്ടോജെന്‍’ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ സംവിധാനം. രാജ്യത്തെ പൗരന്മാരുടേയും താമസക്കാരായ പ്രവാസികളുടേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ സ്മാര്‍ട്ട് മോഡല്‍ നടപ്പിലാക്കുന്നത് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version