പ്രവാസി തൊഴിലാളികൾക്ക് പ്രതീക്ഷയേകി യുഎഇയിൽ പുതിയ ആശുപത്രി; ആർക്കെല്ലാം ആനുകൂല്യം ലഭിക്കും?
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ആയിരുന്നു ഇത്. യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി UIFH ദുബായിൽ സ്ഥാപിക്കും. ലാഭം നോക്കാതെ പ്രവർത്തിക്കുന്ന ഈ ആശുപത്രി സാധാരണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നാണ് ലക്ഷ്യം വെക്കുന്നത്.
ആരാണ് ഈ ബ്ലൂ കോളർ തൊഴിലാളികൾ
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ , ചില്ലറ വിൽപ്പന മേഖലയിൽ പ്രവർത്തിക്കുന്നവർ , വെയർഹൗസിംഗ് ജോലികൾ ചെയ്യുന്നവർ , ഖനന നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നവർ , വൈദ്യുത നിർമ്മാണ മേഖലയിലോ അറ്റകുറ്റപ്പണി മേഖലയിലേ പ്രവർത്തിക്കുന്നവർ, മാലിന്യ ശേഖരണവും നിർമാർജനവും നടത്തുന്നവർ , ഷിപ്പിംഗ് , ഡ്രൈവിംഗ് , എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാ ഈ വിഭാഗത്തിൽപെടുന്ന തൊഴിലാളികൾ ആണ്. അതായത്, ഗൾഫിൽ സാധാരണ ജോലി ചെയ്യുന്ന എല്ലാവരും ബ്ലൂ കോളർ തൊഴിലാളികൾ ആണ്.
പുതിയ ആശുപത്രി വരുന്നത് യുഎഇയിൽ സാധരണ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ചെറിയ വരുമാനക്കാർ ആയ പ്രവാസികൾക്ക് പലപ്പോഴും ചികിത്സ ചെലവ് വലിയ ബുദ്ധിമുട്ടാകുന്ന അവസ്ഥ വരാറുണ്ട്. സാമൂഹിക സംഘടനകളുടെ സഹായം തേടിയാണ് പലരും വലിയ ചികിത്സകൾ തേടുന്നത്.ദുബായ് ഹെൽത്തുമായി ചേർന്ന് ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റുമാരായി പ്രവർത്തിക്കുന്നത് അഞ്ച് ഇന്ത്യൻ സംരംഭകർ ആണ്. മലയാളിയും കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കൊള്ളൻ, അപ്പാരൽ ഗ്രൂപ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക് കോർപറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, EFS ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്വേൾഡ് ഗ്രൂപ് ചെയർമാൻ രമേഷ് എസ്. രാമകൃഷ്ണൻ എന്നിവരാണ് സ്ഥാപക ട്രസ്റ്റികൾ. ഇവരെല്ലാം യു.എ.ഇ-ഇന്ത്യ ബിസിനസ് കൗൺസിൽ ചാപ്റ്റർ അംഗങ്ങളാണ്.
കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ ഷെയ്ഖ് ഹംദാനും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)