Posted By user Posted On

100% സുരക്ഷിതം, 5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷം കൈയ്യിൽ കിട്ടും; ഈ പോസ്റ്റ് ഓഫീസ് പദ്ധതി സൂപ്പറാണ്

 5 ലക്ഷത്തിന് 10 ലക്ഷം എന്നു കേൾക്കുമ്പോൾ പലർക്കും ഓർമ്മവരുന്നത് പണം ഇരട്ടിപ്പോ, തട്ടിപ്പോ ആകും. എന്നാൽ 100 ശതമാനം സുരക്ഷിതമായി സർക്കാർ നിക്ഷേപ പദ്ധതിയിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? പറഞ്ഞുവരുന്നത് പോസ്റ്റ് ഓഫീസിന്റെ ഒരു അതുല്യ നിക്ഷേപ പദ്ധതിയെ പറ്റിയാണ്. അതേ, പോസ്റ്റ് ഓഫീസ് എഫ്ഡിയെ പറ്റി തന്നെ.
1 മുതൽ 5 വർഷം വരെയാണ് പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ കാലാവധി. കാലാവധിക്ക് അനുസരിച്ച് പലിശ നിരക്ക് മാറുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ദീർഘകാല നിക്ഷേപകർക്ക് സമ്പാദ്യം വളർത്താൻ ഏറ്റവും മികച്ച മാർഗമാണ് എഫ്ഡികൾ. എഫ്ഡി നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയാക്കി വളർത്തുമെന്നു പറഞ്ഞാൽ നിങ്ങൾക്കത് വിശ്വസിക്കാൻ കഴിയുമോ? അതായത് നിക്ഷേപിച്ച തുകയുടെ ഇരട്ടി പലിശയായി മാത്രം കിട്ടും. പക്ഷെ ഇതിനു നിക്ഷേപകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ മുതലിന് ഇരട്ടി പലിശ ലഭിക്കുന്നതിനുള്ള തന്ത്രങ്ങൾ ഒന്നു നോക്കിയാലോ?

പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിങ്ങൾ 7.5% പലിശ നിരക്കിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 2,24,974 രൂപയാകും പലിശയായി കാലാവധിയിൽ ലഭിക്കുക. അതായത് മുതലും പലിശയും ചേരുമ്പോൾ 7,24,974 രൂപ. നമ്മുടെ ലക്ഷം നിക്ഷേപത്തിന്റെ ഇരട്ടി ആയതുകൊണ്ട് തന്നെ 5 വർഷത്തേക്ക് കൂടി നിക്ഷേപം നീട്ടേണ്ടി വരും. അങ്ങനെ വരുമ്പോൾ പലിശയായി മാത്രം 5,51,175 രൂപ ഭിക്കും. അതായത് 10 വർഷത്തിനുശേഷം ആകെ തുക 10,51,175 രൂപയാകും.

ഇവിടെ നിങ്ങൾ നിക്ഷേപം ഒരിക്കൽ കൂടി നീട്ടിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ നേട്ടമാണ്. 15 വർഷത്തിനുശേഷം നിങ്ങൾക്ക് പലിശയായി മാത്രം ലഭിക്കുക 10,24,149 രൂപയാകു. അതായത് കലകാവധിയിൽ നിങ്ങളുടെ കൈയ്യിൽ മുതലു പലിശയും ആയി ഉണ്ടാകുക 15,24,149 രൂപ. അതായത് നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയായി. പലിശ മാത്രം നിങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി.

ഇനി പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • 1 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുന്ന തീയതിക്ക് 6 മാസം മുമ്പ് മുതൽ പുതുക്കാൻ സാധിക്കും.
  • 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുന്ന തീയതിക്ക് 12 മാസം മുമ്പ് മുതൽ പുതുക്കാം.
  • 3 വർഷത്തെയും, 5 വർഷത്തെയും എഫ്ഡികൾക്ക്, കാലാവധി പൂർത്തിയാകുന്ന 18 മാസത്തിനുള്ളിൽ പുതുക്കാൻ നിങ്ങൾ പോസ്റ്റ് ഓഫീസിനെ സമീപിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ നിങ്ങൾക്ക് അക്കൗണ്ട് നീട്ടുന്നതിനുള്ള അഭ്യർത്ഥനു നൽകാവുന്നതാണ്. കാലാവധി പൂർത്തിയാകുന്ന ദിവസം ബാധകമായ പലിശ നിരക്കാകും നീട്ടിയ കാലയളവിൽ ബാധകമാകുക.
പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ പലിശ നിരക്കുകൾ

  • 1 വർഷത്തെ എഫ്ഡി: 6.90% വാർഷിക പലിശ
  • 2 വർഷത്തെ എഫ്ഡി: 7.00% വാർഷിക പലിശ
  • 3 വർഷത്തെ എഫ്ഡി: 7.10% വാർഷിക പലിശ
  • 5 വർഷത്തെ എഫ്ഡി: 7.50% വാർഷിക പലിശ

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version