Posted By user Posted On

ഖത്തറില്‍ ചൂട് കുറയാനും മഴയ്ക്കും സാധ്യത

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താപനില കുറയുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നത്തെ താപനില 38°C വരെയും കുറഞ്ഞത് 32°C വരെയും എത്തും. പകല്‍ സമയം മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്. കാറ്റ് 21 നോട്ട് വരെ വേഗതയില്‍ വീശും. തിരമാലകള്‍ 6 അടി വരെ ഉയരാനും സാധ്യതയുണ്ട്. ഇന്നലത്തെ താപനില 38°C വരെ എത്തിയിരുന്നു, രാത്രിയില്‍ 33°C ആയിരിക്കും

സെപ്റ്റംബര്‍ 6 ശനിയാഴ്ച, ചൂട് കൂടുതലായിരിക്കും. പകല്‍ സമയത്ത് താപനില 41°C ലേക്ക് ഉയരുകയും രാത്രിയില്‍ 32സെഷ്യസിലേക്ക് താഴുകയും ചെയ്യും. രാവിലെ മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. പിന്നീട് ചൂട് കൂടും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version