സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ: രണ്ടാം റൗണ്ട് റിസൾട്ട് പ്രഖ്യാപിച്ചു
ദോഹ: ഖത്തറിലെ 2024-25 അധ്യയന വർഷത്തിലെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷകളുടെ രണ്ടാം ഘട്ട ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാശിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ഫലങ്ങൾ അംഗീകരിച്ചു.
പരീക്ഷാ ഫലങ്ങൾ ഒരുനോട്ടത്തിൽ
സയന്റിഫിക് ട്രാക്ക് (ഡേടൈം): 46.53%
മുതിർന്നവർക്കുള്ള വിദ്യാഭ്യാസം (സയന്റിഫിക് ട്രാക്ക്): 14.81%
ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ട്രാക്ക് (ഡേടൈം): 46.84%
മുതിർന്നവർക്കുള്ള വിദ്യാഭ്യാസം (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് ട്രാക്ക്): 44.54%
ടെക്നോളജിക്കൽ ട്രാക്ക്: 43.88%
വിജയശതമാനത്തിൽ മുൻപന്തിയിലെത്തിയ സ്കൂളുകളാണ് ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിപ്പറേട്ടറി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് എന്നിവ. ഈ രണ്ട് സ്കൂളുകളും 100% വിജയം നേടി. കൂടാതെ, ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഡേ ട്രാക്കിൽ 46.34% വിജയശതമാനം രേഖപ്പെടുത്തി.
വിജയികളായ എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൂല്യനിർണയ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല അൽ ഹർഖാൻ അഭിനന്ദിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)