Posted By user Posted On

നിങ്ങളറിഞ്ഞോ! ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി, പുതിയ തീയതി ഇതാ…

vehicle registration renewalഖത്തറിലെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നീട്ടി. ഓഗസ്റ്റ് 28 മുതൽ 60 ദിവസത്തേക്ക് അധിക സമയപരിധി അനുവദിച്ചിട്ടുണ്ട്.

2007-ലെ ട്രാഫിക് നിയമം നമ്പർ (19) അനുസരിച്ച്, കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണം എന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ജൂലൈ 27-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 30 ദിവസത്തിനകം പുതുക്കാനായിരുന്നു നിർദേശം. ഈ സമയപരിധി അടുത്തിടെ അവസാനിച്ചിരുന്നു, അതിനാലാണ് ഇപ്പോൾ സമയപരിധി നീട്ടിയത്.

നിയമനടപടികൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും എല്ലാ വാഹനങ്ങളും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version