Posted By Editor Editor Posted On

ഭക്ഷ്യ സുരക്ഷാ നിയമലംഘനം : ഖത്തറിൽ ബേക്കറി’ ഒരു മാസത്തേക്ക് അടച്ചു

ദോഹ – ഭക്ഷ്യ സുരക്ഷാ നിയമലംഘനത്തെ തുടർന്ന് ദോഹയിലെ റിറ്റോസ് ബേക്കറി ആൻഡ് ട്രേഡിംഗ് കമ്പനിയെ ഒരു മാസകാലത്തേക്ക് അടച്ചിടാൻ ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) ഉത്തരവിട്ടു.
അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയതാണ് പ്രധാന കുറ്റം.
ഇത് ഖത്തർ ഉപഭോക്തൃ സംരക്ഷണ നിയമം (Law No. 8 of 2008) ലെ ആർട്ടിക്കിൾ 13/7 ലംഘിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.സ്ഥാപനത്തിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് എടുത്ത നടപടിയുടെ ലക്ഷ്യം മന്ത്രാലയം അറിയിച്ചു
ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള പരാതികൾ 16000 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version