
സ്പോർട്ട്സ് സിറ്റി സ്റ്റേഷനിൽ നടക്കുന്ന ബാക്ക് ടു സ്കൂൾ പരിപാടിയുടെ സമയം നീട്ടിയതായി ഖത്തർ റെയിൽ
സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നടക്കുന്ന ബാക്ക് ടു സ്കൂൾ പരിപാടിയുടെ ദൈനംദിന സമയം ഖത്തർ റെയിൽ നീട്ടിയതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഓഗസ്റ്റ് 19 മുതലാണ് പരിപാടിആരംഭിച്ചത്.
ഇപ്പോൾ, എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് പരിപാടി നടക്കുന്നത്. നേരത്തെ, ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും ആയിരുന്നു.
2025 സെപ്റ്റംബർ 2 വരെ പരിപാടി തുടരും, മെട്രോ സ്റ്റേഷനുകളെ സജീവമായ കമ്മ്യൂണിറ്റി ഇടങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദി മെട്രോ ഇവന്റ്സ് പരമ്പരയുടെ ഭാഗമാണിത്. വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള സൗജന്യ വിനോദ പരിപാടികൾക്കൊപ്പം, പ്രത്യേക പ്രമോഷനുകളുമുണ്ട്. ഇതിനു പുറമെ സ്കൂളിലേക്ക് വേണ്ട സാധനങ്ങൾ മിതമായ വിലക്ക് വിൽക്കുകയും ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GFfX6tLxLbyLX53yfBuI4N?mode=ac_t
Comments (0)