Posted By Editor Editor Posted On

കൊടും ചൂടിൽ കഷ്ട്ടപെടുമ്പോൾ ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ ; “ ഹീറ്റ് സ്ട്രോക്ക്” ജീവനെടുക്കും

ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം കനത്ത ചൂടോടെ മുന്നേറി കൊണ്ടിരിക്കുകയാണ് , പ്രവാസികളുടെ ആരോഗ്യത്തിന് വലിയ രീതിയിൽ ബാധിക്കുകയാണെന്ന് അറിയാമോ …?
45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്ന ചൂടിൽ, നേരിട്ട് സൂര്യപ്രകാശത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഹീറ്റ് സ്ട്രോക്ക് മരണഭീഷണിയായി മാറുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു .

എന്താണ് ഹീറ്റ് സ്ട്രോക്ക്..?

ശരീരത്തിന്റെ താപനില 40 ഡിഗ്രിയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നതോടെ ശരീരത്തിന്റെ താപനില നിയന്ത്രണ സംവിധാനം തകരാറിലാവുന്നു. ഇതോടെ ശരീരം സ്വയം തണുപ്പിക്കാൻ കഴിയാതെ കീഴടങ്ങാൻ തുടങ്ങും . ഇത്തരത്തിൽ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
• തലചുറ്റൽ, തലവേദന
• അമിത ചൂട്, വിയർക്കാതിരിക്കൽ
• ക്ഷീണം, മാംസപേശി വേദന
• ആശയക്കുഴപ്പം അനുഭവപ്പെടൽ , സംസാര തടസം
• ഗുരുതരമായാൽ ബോധക്ഷയം, മരണം വരെ സംഭവിക്കാം

പാലിക്കേണ്ട മുൻകരുതലുകൾ
1. ദിവസവും 3–4 ലിറ്റർ വരെ വെള്ളം കുടിക്കുക
2. നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘനേരം ചെലവഴിക്കാതിരിക്കുക
3. വെളുത്ത നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ ധരിക്കുക
4. ജോലിക്കിടെ ഇടയ്ക്കിടെ വിശ്രമവും തണലും തേടുക
5. ചെറിയ അസ്വസ്ഥത പോലും അവഗണിക്കാതെ ഉടൻ മെഡിക്കൽ സഹായം തേടുക

ഒരു ചെറിയ തലചുറ്റലോ അമിത ചൂടോ ഹീറ്റ് എക്സോസ്റ്റ്ഷന്റെ ആദ്യ ലക്ഷണമായിരിക്കാം. അതിനെ അവഗണിച്ചാൽ അത് ഹീറ്റ് സ്ട്രോക്കിലേക്ക് മാറും. അപ്പോൾ നിങ്ങളുടെ ജീവൻ അപകടത്തിലാകും,” — ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version