വാട്സ്ആപ്പ് സൈബര്‍ തട്ടിപ്പുകളില്‍ പൊരുതാം, സെറ്റിങ്സില്‍ ഈ മാറ്റങ്ങള്‍ വരുത്താം; അറിയാം ഇക്കാര്യങ്ങള്‍
വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാൻ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.
ടു-സ്റ്റെപ്പ് വെരിഫിക്കേഷന്- സെറ്റിങ്സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന് എനേബിള്‍ ചെയ്യുക. നിങ്ങള്‍ ഒരു പുതിയ ഡിവൈസില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപിയോടൊപ്പം 6 അക്ക പിന് ആവശ്യമാണ്. അക്കൗണ്ട് ഹാക്ക് ചെയ്യാനിരിക്കാനുള്ള സുരക്ഷാ ഫീച്ചറാണിത്.
ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഇതിനായി സെറ്റിങ്സ്> പ്രൈവസി > ഫിംഗര്‍പ്രിന്റ് ലോക്ക് / ഫേസ് ഐഡി ലോക്ക്
ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് ഓപ്ഷന് ഓണാക്കുക. 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 90 ദിവസങ്ങള്‍ക്ക് ശേഷം സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് – വാട്ആപ്പ് ചാറ്റുകള്‍ ഇതിനകം തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ ക്ലൗഡ് ബാക്കപ്പുകള്‍ അങ്ങനെ ആയിരിക്കണമെന്നില്ല. ഇതിനായി സെറ്റിങ്സ്> ചാറ്റ്സ് > ചാറ്റ് ബാക്കപ്പ് > എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍ എനേബിള്‍ ചെയ്യുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും കാണാത്തവിധം ഒരു പാസ്വേഡ് സജ്ജമാക്കുക.
പ്രൊഫൈല്‍ പ്രൈവസി കണ്ട്രോള് -നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ആര്‍ക്കൊക്കെ കാണാമെന്നത് ക്രമീകരിക്കാം. സെറ്റിങ്സ് > പ്രൈവസി, Everyone, My Contacts, My Contacts Except, Nobody എന്നിവ ഏതെങ്കിലും സെലക്ട് ചെയ്യാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)