
ശ്രീലങ്കയിൽ നിർമ്മിക്കുന്ന സ്കൂളിന് തറക്കല്ലിട്ട് ഖത്തർ ചാരിറ്റി
ദോഹ: ശ്രീലങ്കയിൽ നിർമ്മിക്കുന്ന സ്കൂളിന് തറക്കല്ലിട്ട് ഖത്തർ ചാരിറ്റി. ശ്രീലങ്കയിലെ കളുത്തറ ജില്ലയിലെ മുസ്ലിം സെൻട്രൽ കോളേജിൽ ഏകദേശം 2,000 വിദ്യാർഥികളും വിദ്യാർഥിനികളും പഠിക്കാൻ ലക്ഷ്യമിട്ട് ഖത്തർ ചാരിറ്റി (ക്യുസി) ഒരു പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് ഖത്തർ ചാരിറ്റിയുടെ ഓഫീസ് ഡയറക്ടർ മഹ്മൂദ് അബു ഖലീഫ പറഞ്ഞു. നാല് ആധുനിക ശാസ്ത്ര ലബോറട്ടറികൾ, നാല് ക്ലാസ് മുറികൾ, അഡ്മിനിസ്ട്രേറ്റീവ്, സർവീസ് സൗകര്യങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കും.9,000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് പത്രക്കുറിപ്പിൽ ഖത്തർ ചാരിറ്റി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)