Posted By Editor Editor Posted On

“ക്യാപ്ച (CAPTCHA) ചതിയിൽ കുടുങ്ങല്ലേ! പ്രവാസികൾക്ക് തട്ടിപ്പ് മുന്നറിയിപ്പ് നൽകി സൈബർ വകുപ്പ്

പ്രവാസികളെ ലക്ഷ്യമാക്കി പുതിയ സൈബർ തട്ടിപ്പ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ് . “ഫേക് CAPTCHA” എന്ന പേരിൽ ഒരുക്കിയ ഈ തട്ടിപ്പ്, വെബ്‌സൈറ്റുകളിൽ ചോദ്യോത്തരങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുന്ന സാധാരണ ക്യാപ്ച പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഇതൊരു തട്ടിപ്പായി സൈബർ കുറ്റവാളികൾ ഉപയോഗിക്കുകയാണ്.

തൊഴിലാളികൾ ഈ ക്യാപ്ച പൂരിപ്പിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, മൊബൈൽ നമ്പറുകൾ പോലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുന്നു .
അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
•ക്യാപ്ച ആവശ്യപ്പെടുന്ന അജ്ഞാത പോപ്-അപ്പുകൾ ക്ലിക്കുചെയ്യരുത്.
“എപ്പോഴും ഓഫിഷ്യൽ വെബ്‌സൈറ്റുകളും ആപ്പുകളും മാത്രം ഉപയോഗിക്കുക.
•വ്യക്തിഗത വിവരങ്ങൾ നൽകുമ്പോൾ വളരെ ശ്രദ്ധിക്കുക .

പ്രവാസി തൊഴി അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഈ മുന്നറിയിപ്പ് പാലിക്കണമെന്ന് സൈബർ സുരക്ഷാ വിങ് അറിയിച്ചു.

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version