
ഖത്തറിൽ ജുമുഅ നിസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം
ദോഹ: ഖത്തറിൽ വെള്ളിയാഴ്ചകളിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി അധികൃതര്‍. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.
വെള്ളിയാഴ്ചകളിലെ നിസ്കാര സമയത്ത് ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. തീരുമാനത്തിലെ ആർട്ടിക്കിൾ (2) പ്രകാരം, “എല്ലാ വാണിജ്യ, വ്യാവസായിക, സമാനമായ പൊതു സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഒന്നര മണിക്കൂർ നേരത്തേക്ക് അടച്ചിടുകയും എല്ലാ ജോലികളും നിർത്തിവയ്ക്കുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിബന്ധന പ്രകാം നിസ്കാര സമയത്തിന് മുമ്പ് തന്നെ സ്ഥാപനങ്ങൾ അടച്ചിരിക്കണം.
അതേസമയം ഫാർമസികൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകൾ, പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അതിർത്തികളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഷിഫ്റ്റ് സംവിധാനത്തോടെ തടസ്സമില്ലാതെ പ്രവർത്തിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)