Posted By user Posted On

ഖത്തറിൽ ഈ ആഴ്ച ഹ്യൂമിഡിറ്റി ഇനിയും കൂടും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ദോഹ: ഈ ആഴ്ച ഖത്തറിലുടനീളം ഹ്യൂമിഡിറ്റി ഇനിയും വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ആഗസ്റ്റ് 5 മുതൽ 6 വരെ ഹ്യുമിഡിറ്റിയിലുണ്ടാകുന്ന വർധനവ് തുടരും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥയിൽ ജാഗ്രത പുലർത്തണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
ഖത്തറിലെ വേനൽക്കാലം മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്. ഈ സമയത്ത് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതിമാസ കാലാവസ്ഥാ വിവരങ്ങൾ അനുസരിച്ച്, ആഗസ്റ്റ് മാസത്തിൽ ഉപരിതലത്തിൽ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം കൂടുതലായിരിക്കും. ഈ മാസത്തിൽ കാറ്റ് കൂടുതലും കിഴക്കൻ ദിശയിലായിരിക്കും. ഇത് ആപേക്ഷിക ആർദ്രത വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പ്രായമുള്ളവരും കുട്ടികളും ഇത്തരം കാലാവസ്ഥയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിരന്തരം നിർദ്ദേശം നൽകുന്നുണ്ട്. പൊതു ആരോഗ്യത്തിനും യാത്രാ സുരക്ഷയ്ക്കുമായി കാലാവസ്ഥാ വിവരങ്ങൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version