ഖത്തറില്‍ നികുതി ഇളവ്; ഓഗസ്ത് 31 വരെ മാത്രം
ദോഹ: ഖത്തറില്‍ സാമ്പത്തിക പിഴകളില്‍ 100% ഇളവ് പ്രഖ്യാപിച്ചതിന്റെ അവസാന തീയതി ഓഗസ്ത് 31 വരെ മാത്രം. ഈ സമയപരിധിക്ക് മുമ്പ് പിഴ ഇളവിന് അപേക്ഷിക്കണമെന്ന് ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യത്ത് സാമ്പത്തിക പിഴകള്‍ക്ക് 100% ഇളവ് പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 1 മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വന്നു. ഇതുവരെ 4,000 നികുതിദായകര്‍ക്ക് 900 ദശലക്ഷത്തിലധികം റിയാലിന്റെ മൊത്തം ഇളവുകള്‍ അനുവദിച്ചതായും അതോറിറ്റി അറിയിച്ചു.
കമ്പനികളുടെ മേലുള്ള സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനും സ്വമേധയാ നികുതി അടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ടാക്സ് അതോറിറ്റി പിഴ ഇളവ് പ്രഖ്യാപിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)