നാട്ടിലേക്ക് ഇനി കുറഞ്ഞ ചെലിവില്‍ പറക്കാം; എയര്‍ അറേബ്യയില്‍ മെഗാ സെയില്‍, ടിക്കറ്റ് 149 ദിര്‍ഹം മുതല്‍
ഇന്ത്യയുള്‍പ്പെടെ മുന്‍നിര ലക്ഷ്യസ്ഥാനങ്ങളിലേക്ക് മെഗാ സെയില്‍ ആരംഭിച്ച് എയര്‍ അറേബ്യ. 149 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന എക്‌സ്‌ക്ലൂസീവ് വണ്‍-വേ നിരക്കുകളില്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് ഇളവുകള്‍ ലഭിക്കും. ജൂലൈ 28 നും ഓഗസ്റ്റ് 3 നും ഇടയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ പരിമിതകാല ഓഫര്‍ ലഭിക്കുക.
അബുദാബിയില്‍ നിന്ന് കോഴിക്കോടുവരെ 249 ദിര്‍ഹത്തിനും, അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് 275 ദിര്‍ഹത്തിനും, ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 275 ദിര്‍ഹത്തിനും, അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 275 ദിര്‍ഹത്തിനും ടിക്കറ്റുകള്‍ ലഭിക്കും.
അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 275 ദിര്‍ഹം മുതല്‍. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വരെ 275 ദിര്‍ഹത്തിനും, അബുദാബിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് 299 ദിര്‍ഹത്തിനും ടിക്കറ്റ് ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)