തെക്കൻ സിറിയയിലേക്ക് സഹായവുമായി ഖത്തരി വാഹനങ്ങൾ എത്തി; ബേക്കറികൾക്ക് സാധനങ്ങൾ വിതരണം ചെയ്യും
തെക്കൻ സിറിയയിലേക്ക് സഹായവുമായി ജോർദാനിൽ നിന്നും പുതിയൊരു ഖത്തരി വാഹനവ്യൂഹം എത്തി. 96 ടൺ മാവ് വഹിക്കുന്ന 12 ട്രക്കുകൾ ഇതിൽ ഉൾപ്പെടുന്നു. സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഡമാസ്‌കസിലെ ഖത്തർ സ്റ്റേറ്റ് എംബസിയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും (ക്യുആർസിഎസ്) സംയുക്തമായി നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമാണിത്.
പ്രാദേശിക ബേക്കറികളിലേക്ക് ഈ മാവ് നൽകുമെന്ന് ക്യുആർസിഎസ് ബുധനാഴ്ച്ച പ്രസ്‌താവനയിൽ പറഞ്ഞു. പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളിൽ ബ്രെഡ് ഉണ്ടാക്കാനും വിതരണം ചെയ്യാനും ഇത് ഉപയോഗിക്കും. ബേക്കറികൾക്ക് എത്രത്തോളം ആവശ്യമുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ സിറിയൻ അറബ് റെഡ് ക്രസന്റ് സൊസൈറ്റി (എസ്എആർസിഎസ്) മാവ് നൽകും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഖത്തർ എംബസിയും ക്യുആർസിഎസും ഇതേ പ്രദേശത്തേക്ക് ആദ്യ ബാച്ച് സഹായം അയച്ചിരുന്നു. മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് ഖത്തർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഭക്ഷണം, റൊട്ടി, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)