അറിഞ്ഞോ? 974 ബീച്ചില്‍ ‘സമ്മര്‍ ഇവന്റ്’; സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പരിപാടിയും
ദോഹ: ഖത്തറില്‍ 974 ബീച്ചില്‍ സ്ത്രീകള്‍ക്ക് മാത്രമായി പത്ത് ദിവസത്തെ പ്രത്യേക വേനല്‍ക്കാല പരിപാടി സംഘടിപ്പിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 24, വ്യാഴാഴ്ച മുതല്‍ ഓഗസ്ത് 2 വരെ പരിപാടികള്‍ നടക്കും.
വിനോദത്തിനും വിശ്രമത്തിനുമായി സുരക്ഷിതവും സ്വകാര്യവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് പരിപാടി. പ്രായപൂര്‍ത്തിയായവര്‍ക്ക് 35 ഖത്തര്‍ റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 15 ഖത്തര്‍ റിയാലുമാണ് പ്രവേശന ഫീസ്. വിഐപി കാര്‍ ആക്‌സസിന് 150 റിയാലും ഈടാക്കും. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്.
ജൂലൈ 26, ജൂലൈ 29, ഓഗസ്ത് രണ്ട് തീയതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ബീച്ചിലേക്ക് പ്രവേശനം അനുവദിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)